ചെന്നൈയില്‍ നിന്നെത്തിയ ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാളിന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ചെന്നൈയില്‍ നിന്നെത്തിയ ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മീനാക്ഷിപുരത്ത് സഹോദരന്‍റെ വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന ഇവരെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം, ന്യൂമോണിയ എന്നീ രോഗങ്ങള്‍ അലട്ടിയിരുന്നു. കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന് മന്ത്രി എ.കെ ബാലനാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി.