വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്നാട് പാട്ടവയലില്‍ വീട്ടില്‍ പുള്ളിപ്പുലി കയറി. തടിയില്‍ രായന്റെ വീട്ടിലാണ് പുള്ളിപ്പുലി കയറിയത്. ഓടു വെച്ച വീടിനു മുകളില്‍ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്. വീട്ടുകാര്‍ പുറത്തായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട് തുറന്നപ്പോഴാണ് കട്ടിലിനടയില്‍ പുലിയെ കണ്ടെത്തിയത്.
ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പൊലീസും സഹായത്തിനെത്തി. നാല് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം ഒടുവില്‍ പുലിയെ കൂട്ടിലാക്കി. പുലിയെ തങ്ങള്‍ ഒരു തരത്തിലും ശല്യം ചെയ്തില്ലെന്നും ക്ഷമയോടെ വീക്ഷിച്ച ശേഷമാണ് കൂട്ടിലാക്കിയതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂട്ടിലാക്കിയ പുലിയെ ഗുഡല്ലൂര്‍ ഫോറസ്റ്റ് ഓഫീസിന് കൈമാറി. പുലിയുടെ ദേഹത്ത് ചെറിയ മുറിവുകളുണ്ട്. പുലിയെ തിരികെ കാട്ടിലേക്ക് വിടുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.