Health Kerala

വയനാട്ടിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

കൊവിഡ് വ്യാപനം രൂക്ഷമായതോടെ വയനാട് ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്.

സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആണ് തീരുമാനം.ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. മുത്തങ്ങ, നൂല്‍പുഴ, താളൂര്‍, ബാവലി അതിര്‍ത്തികളില്‍ മുഴുവന്‍ സമയവും കേരള പൊലീസിന്റെ പരിശോധനയുണ്ട്.

അതിര്‍ത്തികളിലെ ഇടറോഡുകളിലും ചെറുപാതകളിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടകയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന കെഎസ്ആര്‍ടിസി ബസുകളിലടക്കം കര്‍ണാടക ആരോഗ്യ വകുപ്പും പരിശോധന നടത്തുന്നുണ്ട്. തമിഴ്‌നാടും പരിശോധന കര്‍ശനമാക്കിയേക്കും.