യൂണിവേഴ്സിറ്റി കോളേജ് ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി വീഴ്ത്തിയ കേസില്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളായ മണികണ്ഠൻ, അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, നിജാം എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. പ്രതികൾ ചെയ്ത കൃത്യം അതീവ ഗൗരവം ഉള്ളതെന്ന് നിരീക്ഷിച്ച മജിസ്ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നാലു പ്രതികളും ജില്ലാ കോടതിയെ സമീപിച്ചത്.
Related News
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തും
കല്‍പ്പറ്റ•വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. തീയതി പിന്നീട് അറിയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ജില്ലാ വരണാധികാരിയായ വയനാട് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷത്തിലധികം അമേഠി ഭരിച്ച് അവിടുത്തുകാരെ പട്ടിണിയില്‍ ആക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടമെന്ന് തുഷാര്‍ ആരോപിച്ചു. മുസ്ലീം ലീഗിന്റെ വോട്ടില്‍ കണ്ണും നട്ടാണ് വരവ്. പത്ത് വര്‍ഷം യു.ഡി.എഫ് ഭരിച്ച് കുളം […]
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പരപ്പനങ്ങാടി സ്വദേശി
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം… സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം . 61 വയസ്സായിരുന്നു. മെയ് 21ന് മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.. മുന്‍ സന്തോഷ് ട്രോഫി താരം കൂടിയായിരുന്നു ഇളയിടത്ത് ഹംസക്കോയ. ഇന്ത്യന്‍ ടീമില്‍ 1970-80 കാലയളവില്‍ ഇന്ത്യന്‍ ഫുട്ബോള്‍ […]
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസേന പ്രവേശനത്തിന് അനുമതിയുള്ളത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി എകെ സുധീർ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്നി പകരും. […]