ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ സ്ത്രീപീഡനക്കേസ് അന്വേഷിച്ച വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കി. ഇടുക്കിയിലേക്കായിരുന്നു ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയത്. കോട്ടയം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് വിവാദമായിരുന്നു.
