പാനായിക്കുളം എന്‍.ഐ.എ കേസില്‍ ഹൈക്കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് കോഴിക്കോട് സ്വീകരണം നല്കി. മൈനോറിറ്റി റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് എ.വാസു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടതി വെറുതെ വിട്ട റാസിക് എ റഹീം, ഷമ്മാസ്, നിസാമുദ്ദീന്‍ പാനായിക്കുളം എന്നിവരാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. തങ്ങളുടെ ജയിലനുഭവങ്ങള്‍ ഇവര്‍ പങ്കുവെച്ചു.
സ്വീകരണ സമ്മേളനം മുനുഷ്യാവകാശ പ്രവര്ത്തകന് എ വാസു ഉദ്ഘാടനം ചെയ്തു. 2006 ആഗസ്ത് 15ന് സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകളുടെ പങ്ക് എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.