India Kerala

നൂറ്റാണ്ടുകളായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണം : അമിക്കസ് ക്യൂറിയ്‌ക്കെതിരെ രാജകുടുംബം

ന്യൂഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണമെന്ന അമിക്കസ് ക്യൂറിയുടെ വാദത്തിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ രംഗത്ത് എത്തി. ് അമിക്കസ് ക്യൂറിയ്‌ക്കെതിരെ രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതിയില്‍ രൂക്ഷമായ ആരോപണം ഉന്നയിച്ചു.

നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് അമിക്കസക്യൂറി ആവശ്യപ്പെട്ടു. പ്രതിഷ്ഠയെ ഉണര്‍ത്താന്‍ വെങ്കടേശ്വര സുപ്രഭാതം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്ത്രി എതിര്‍ത്തു. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ ശ്രീകോവിലിന്റെ സമീപത്തെ ഒരുഭാഗം അമിക്കസ് ക്യൂറി പൊളിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും ക്ഷേത്രട്രസ്റ്റിയും രാജകുടുംബാംഗവുമായ രാമവര്‍മ ആരോപിച്ചു.കേസില്‍ ചൊവ്വാഴ്ച വാദം തുടരും.

ക്ഷേത്രഭരണകര്‍ത്താക്കളോട് എതിര്‍പ്പുണ്ടായിരുന്നവരുടെ അഭിപ്രായങ്ങളാണ് അമിക്കസ് ക്യൂറിയും ആവര്‍ത്തിക്കുന്നതെന്ന് രാമവര്‍മയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

പദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചിന് മുമ്ബാകെ നടക്കുന്നത്. ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.