തൃശൂര്‍ മുണ്ടൂരില്‍ വാഹനാപകടത്തില്‍ രണ്ട്പേര് മരിച്ചു. തിരൂര്‍ പൈനാട്ടില്‍ രുക്മിണി , ബന്ധുവായ ഏഴ് വയസുകാരന് അലന് കൃഷ്ണ എന്നിവരാണ് മരിച്ചത്. ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ചാണ് അപകടം. ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി മടങ്ങവേയാണ് അപകടമുണ്ടായത്.
Related News
ഉദ്യോഗസ്ഥരുടെ മൂന്നാർ യാത്ര; കോന്നി താലൂക്ക് ഓഫീസിലെത്തിയ ഭിന്നശേഷിക്കാരന് സഹായവുമായി ജ്വല്ലറി ഉടമ
ഉദ്യോഗസ്ഥർ കൂട്ടത്തോടെ കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ഉല്ലാസയാത്ര പോയതറിയാതെ കോന്നി താലൂക്ക് ഓഫീസിലെ പടികൾ നിരങ്ങി കയറിയ കരുണാകരൻ എന്ന ഭിന്നശേഷിക്കാരന് സഹായവുമായി കോട്ടയം സ്വദേശിയായ ജ്വല്ലറി ഉടമ. ഐരമൺ സ്വദേശി കരുണാകരന് ഊന്നുവടിയും സാമ്പത്തിക സഹായവും വീട്ടിലെത്തിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോട്ടയത്തെ ജ്വല്ലറി ഉടമ ടോണി വർക്കിച്ചൻ്റെ ഇടപെടൽ. “ഞാൻ ന്യൂസിലൂടെയാണ് ഈ വാർത്ത കണ്ടത്. എനിക്ക് സങ്കടം തോന്നി. കാരണം ഒരു പ്രായമുള്ള എഴുപത്തെട്ട് വയസ്സുള്ള അച്ചാച്ചൻ മൂന്ന് നില കയറി ചെന്നപ്പോൾ […]
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഉദ്ഘാടനം 21ന്
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം 21ന് തുറമുഖ-പുരാരേഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന് എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പുരാരേഖാ വകുപ്പിനുവേണ്ടി വൈക്കം നഗരസഭയുടെ സഹകരണത്തോടെ നോഡല്‍ ഏജന്‍സിയായ ‘കേരള മ്യൂസിയം’ ആണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. വൈക്കം സത്യാഗ്രഹ സ്മാരക മന്ദിരത്തിലാണ് കേരളത്തില്‍ ആദ്യമായി ഒരു പ്രത്യേക സംഭവത്തെ ആധാരമാക്കി മ്യൂസിയം നിര്‍മിക്കുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രതിനിധികളെ ചടങ്ങിലേക്ക് അയക്കേണ്ടതില്ലെന്നും മമത തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങ് ബഹിഷ്കരിക്കാനാണ് സാധ്യത. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ ആയുധമായി രാമക്ഷേത്ര ഉദ്ഘാടനം ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ വിലയിരുത്തൽ. കൂടാതെ മതപരമായ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ […]