Kerala

കോട്ടയത്ത് നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കോവിഡില്ല

ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം വന്നു. മൂന്ന് പേര്‍ക്കും കോവിഡില്ല. മൂന്ന് പേരും ഇറ്റലിക്കാര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ്. ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും.

പത്തനംതിട്ടയില്‍ കോവിഡ് 19 രോഗബാധിതരുമായി അടുത്ത് ഇടപഴകിയ അഞ്ച് പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്നും വൈകുന്നേരത്തോടെ ബാക്കിയുള്ളവരുടെ ഫലം ലഭിക്കുമെന്നും കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

അതേസമയം കോട്ടയത്ത് ചികിത്സയിലുള്ള 85കാരിയുടെ നില ഗുരുതരമാണ്. സംസ്ഥാനത്ത് കോവിഡ് മരണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.