Kerala

കൊറോണ; ശബരിമലയിലേക്ക് മാസ പൂജക്കായി ഭക്തജനങ്ങള്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്

ഭക്തജനങ്ങള്‍ തങ്ങളോട് സഹകരിക്കണമെന്നും ഭക്തജനങ്ങളെത്തിയാല്‍ തടയുകയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി

കൊറോണ വൈറസ് കേരളത്തില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് മാസ പൂജയ്ക്കായി ഭക്തജനങ്ങള്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്. ഭക്തജനങ്ങള്‍ തങ്ങളോട് സഹകരിക്കണമെന്നും ഭക്തജനങ്ങളെത്തിയാല്‍ തടയുകയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

അഭ്യര്‍ത്ഥന ഭക്തജനങ്ങള്‍ കൈകൊള്ളുകയും മാസപൂജയ്ക്കായി ശബരിമലയിലേക്ക് വരുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊറോണയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കൈകൊള്ളേണ്ട നടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു