കെവിൻ കേസിൽ പ്രോസിക്യൂഷന് സമര്‍പ്പിച്ച കുറ്റപത്രം കോട്ടയംഅഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കൊലക്കുറ്റം ഗൂഡാലോചന അടക്കമുളള പത്ത് വകുപ്പുകൾ ചുമത്തിയ കേസിൽ ആകെ 14 പ്രതികളാണുള്ളത്. നരഹത്യ ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.
പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് ശേഷമാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാല് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചത്. കൊലപാതകം ഗൂഡാലോചന തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വയ്ക്കല്‍,ഭവനഭേദനം എന്നിങ്ങനെ പത്ത് വകുപ്പുകളാണ് ചുമത്തിയത്. വിചാരണയ്ക്ക് മുന്‍പ് കൊലപാതകം, നരഹത്യ എന്നീ വകുപ്പുകള്‍ ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് ദുരഭിമാനക്കൊലയാണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കെവിന്റെ ഭാര്യ നീനുവിനെ അച്ഛൻ ചാക്കോ സഹോദരൻ ഷാനുവും അടക്കം ആകെ 14 പ്രതികളാണ് കേസിലുള്ളത്. പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. വിചാരണ തിയതി തീരുമാനിക്കാന്‍ കേസ് ഈ ഈ മാസം 20ന് പരിഗണിക്കും.