കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യമാറ വിവാദത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. സി.പി.എം ഗൂഢാലോചനയാണ് സ്റ്റിംഗ് ഓപറേഷന് പിന്നിലെന്ന ആരോപണം തെളിയിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ രാഘവനുള്ള പിന്തുണ കോണ്‍ഗ്രസ്സ് നേതൃത്വം ആവര്‍ത്തിച്ചു.
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളി ക്യമാറ വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവുവിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ സി.പി.എം ആണെന്നായിരുന്നു കോണ്‍ഗ്രസ്സിന്‍റെ ആരോപണം.