1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജി പരിഗണിച്ചാണ് സമയം നൽകിയത്.
Related News
ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും
ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
‘യാത്രക്കിടയിലൊരു യാത്രയയപ്പ്’; കെ.എസ്.ആർ.ടി.സി സ്ഥിരം യാത്രികന് വേറിട്ടൊരു യാത്രയയപ്പ് നല്കി സഹയാത്രികര്
വിരമിച്ചവർക്കുള്ള യാത്രയപ്പുകൾ പതിവാണെങ്കിലും വ്യത്യസ്തമായ ഹൃദയാദരത്തിനാണ് ശനിയാഴ്ച ഒരു കെ.എസ്.ആർ.ടി.സി ബസ് വേദിയായത്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്ന സ്ഥിരം യാത്രക്കാരന് സഹയാത്രികരുടെ വക സ്നേഹം പൊതിഞ്ഞ യാത്രയയപ്പ്, അതും ബസിനുള്ളിൽ യാത്രക്കിടെ. ബസ് രണ്ട് മിനിട്ട് നിർത്തി ഡ്രൈവറും കണ്ടക്ടറും സഹകരിച്ചതോടെ ചടങ്ങും കെങ്കേമമായി. തിരുവനന്തപുരം ഇറിഗേഷൻ വിഭാഗം ചീഫ് എഞ്ചിനിയറുടെ ഓഫീസിൽ നിന്ന് 27 വർഷത്തെ സേവനം പൂർത്തിയാക്കി ജൂനിയർ സൂപ്രണ്ടായി വിരമിച്ച മണികണ്ഠനാണ് വേറിട്ട ആദരവ് ഏറ്റുവാങ്ങിയത്. ഓയൂർ, പള്ളിക്കൽ, മടവൂർ, പോങ്ങനാട് […]
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം. വിവിധ ജില്ലകളിൽ വാക്സിൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂടുതൽ വാക്സിനെത്തിക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നൽകാനുള്ള വാക്സിൻ മാത്രമേ തിരുവനന്തപുരം ജില്ലയിൽ സ്റ്റോക്കുള്ളൂ. എത്രയും പെട്ടെന്ന് വാക്സിൻ എത്തിയില്ലെങ്കിൽ വിതരണം അവതാളത്തിലാകും. 45 വയസിന് മുകളിലുള്ളവർക്കുള്ള മെഗാ വാക്സിനേഷൻ ക്യാന്വുകളടക്കം മുടങ്ങാനാണ് സാധ്യത. മറ്റു പല സംസ്ഥാനങ്ങളിലും വാക്സിൻ ക്ഷാമം രൂക്ഷമായതിനാൽ പല വാക്സിനേഷൻ സെന്ററുകൾ അടച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് […]