ആലുവ അത്താണിയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് 100 പവൻ സ്വര്ണവും 70,000 രൂപയും കവർന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗ്രേസ് മാത്യൂസിന്റെ സ്വര്ണവും പണവുമാണ് കവര്ന്നത്.
Related News
കോൺഗ്രസിൽ തലമുറ മാറ്റം വേണം, ഞാൻ മാറിത്തരാൻ തയ്യാർ: കെ.മുരളീധരൻ
ഇന്നോ നാളയോ പ്രതിപക്ഷ നേതാവിനെ തിരുമാനിക്കുമെന്ന് കെ മുരളീധരന്. ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മുരളീധരന്. നിലവിലെ ചർച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളില് മാറ്റം ഇപ്പോഴില്ലെന്ന സൂചനയും അദ്ദേഹം നല്കി. കോൺഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.വികാരമല്ല വിവേകമാണ് വേണ്ടത്. 24 ന് പ്രതിക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും മുരളീധരന് പറഞ്ഞു. സർക്കാർ ഉണ്ടാക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്നും […]
സിവില് സര്വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില് പത്ത് മലയാളികള്
2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആദ്യ 100 റാങ്കുകളില് പത്ത് മലയാളികളും ഉൾപ്പെടുന്നു. 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആദ്യ 100 റാങ്കുകളില് പത്ത് മലയാളികളും ഉൾപ്പെടുന്നു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. www.upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്ത്ഥികള്ക്ക് ഫലം പരിശോധിക്കാം. […]
പാലക്കാട്ട് ഫുട്ബോള് ഗാലറി തകര്ന്നു; നിരവധി പേര്ക്ക് പരിക്ക്
പാലക്കാട് സെലിബ്രിറ്റി ഫുട്ബോള് മത്സരത്തിനിടെ ഗാലറി തകര്ന്ന് വീണ് നിരവധി പേര്ക്ക് പരിക്ക്. അന്തരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ഗാലറി തകർന്നുവീണത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിട്ടാണ് സംഭവം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐ.എം വിജയൻ തുടങ്ങിയവർ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരം കാണുന്നതിനായി തയ്യാറാക്കിയ ഗാലറി 30 മീറ്ററിലേറെ തകർന്നു വീഴുകയായിരുന്നു. ആയിരത്തിലധികം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. മത്സരത്തിനായി ഇന്നലെ […]