അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാകുമെന്നും ഷാനിമോള്‍ പറഞ്ഞു.
Related News
തദ്ദേശ സ്ഥാപനങ്ങള്‍ നവംബര്‍ 12 മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്
തദ്ദേശ സ്ഥാപനങ്ങളെ നവംബര്‍ പതിനൊന്നിന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിലെ പൊലീസ് സുരക്ഷ തീരുമാനിക്കാന്‍ മറ്റന്നാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 അവസാനിക്കും. ആ പശ്ചാത്തലത്തിലാണ് നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് […]
ടോക്ട്ടെ മുംബൈ തീരത്തോട് അടുക്കുന്നു; ഇതിനോടകം തകർന്നത് അറുനൂറോളം കെട്ടിടങ്ങൾ
ടോക്ട്ടെ ചുഴലിക്കാറ്റ് മുംബൈ തീരത്തോട് അടുക്കുന്നു. മുംബൈ തീരത്തു നിന്നും നൂറ്റിയമ്പത് കിലോമീറ്റ൪ അകലെയാണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. മുംബൈ തീരങ്ങളിൽ നൂറ് കിലോമീറ്റ൪ വരെ വേഗതയുള്ള കാറ്റാണ് ഇപ്പോൾ വീശിയടിക്കുന്നത്. പ്രദേശത്ത് കനത്ത പേമാരിയും തുടരുകയാണ്. അറുനൂറോളം കെട്ടിടങ്ങളാണ് ഇതിനോടകം ചുഴലിക്കാറ്റിൽ തക൪ന്നത്. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാ൪പ്പിക്കുന്നത് തുടരുകയാണ്. ഇതിനകം മപ്പതിനായിരത്തിലധികം പേരെ മാറ്റിപ്പാ൪പ്പിച്ചതായാണ് റിപ്പോർട്ടുകൾ. 56 ദേശീയ ദുരന്ത നിവാരണ സേന വിഭാഗങ്ങളെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മുംബൈ വിമാത്താവളം ഉച്ചക്ക് രണ്ട് […]
സയനൈഡാണെന്ന റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമായി മാറും
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജോസഫിന്റെ പൊന്നാമറ്റം വീട്ടില്‍ നിന്ന് കണ്ടെത്തിയ പൊടി സയനൈഡാണെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമായി മാറും. രണ്ടാം പ്രതിയായ മാത്യു രണ്ടാമത് സംഘടിപ്പിച്ച് നല്കിയ സയനൈഡിന്റെ ബാക്കിയാണിതെന്ന കണ്ടെത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. ഇക്കാര്യം കേസില്‍ തയ്യാറാക്കുന്ന കുറ്റപത്രത്തിലും ഉള്‍പ്പെടുത്തും. ഒക്ടോബര്‍ 14 ന് പൊന്നാമറ്റം വീട്ടില്‍ നിന്നും തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയ വെളുത്ത പൊടി സോഡിയം സയനൈഡാണെന്ന റിപ്പോര്‍ട്ടാണ് റീജണല്‍ കെമിക്കല്‍ ലാബിന്റെത്. റോയ് തോമസ്,മഞ്ചാടിയില്‍ മാത്യു,സിലി,ആല്‍ഫയിന്‍ […]