ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പാലക്കാട് എത്തും. തെരഞ്ഞെടുത്ത ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലും വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. രാവിലെ 11 മണി മുതല്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗവും പാലക്കാട് നടക്കും.
പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് പരിശീലനം നില്‍ക്കെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.വോട്ടര്‍ പട്ടികയിലെ ഒരോ പേജിനായും ഓരോ പ്രവര്‍ത്തകരെ ബി.ജെ.പി ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ,ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളിലെ പേജ് പ്രമുഖരുടെ കണ്‍വെന്‍ഷനാണ് ആദ്യം നടക്കുക.സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെ ഭാരവാഹികളും തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവരും ഉച്ചക്ക് ശേഷം നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കണം. ഈ കണ്‍വെന്‍ഷനില്‍ അമിത് ഷായും പങ്കെടുക്കും.
വൈകുന്നേരം 4 മണിക്ക് പാലക്കാട് ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പ്രസംഗിക്കും.അമിത് ഷായെ കൂടാതെ എ.ച്ച് രാജ അടക്കമുള്ള ദേശീയ നേതാക്കളും പാലക്കാട്ടെ പരിപാടിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് അവലോകനം നടത്തുന്നതിനായി രാവിലെ 11 മണിക്ക് സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്.