യൂണിവേഴ്സിറ്റി കോളേജ് ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി വീഴ്ത്തിയ കേസില്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളായ മണികണ്ഠൻ, അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, നിജാം എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. പ്രതികൾ ചെയ്ത കൃത്യം അതീവ ഗൗരവം ഉള്ളതെന്ന് നിരീക്ഷിച്ച മജിസ്ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നാലു പ്രതികളും ജില്ലാ കോടതിയെ സമീപിച്ചത്.
Related News
വിവിപാറ്റ് വിശ്വാസ്യത: പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. പരാതി നല്‍കുന്നതിന് മുന്നോടിയായി ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു. പ്രതിപക്ഷ കക്ഷികള്‍ ജാഥയായി തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും സുരക്ഷാപ്രശ്നം കാരണം അത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെത്തി പ്രതിപക്ഷനേതാക്കള്‍ പരാതി നല്കി.
‘മതിലിൽ താമര വരച്ച് സുരേഷ് ഗോപി’; തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി
തൃശൂരിൽ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാർത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം.സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി. തൃശൂർ ലോക്സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും.രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്ന […]
ചാവക്കാട് നൗഷാദ് കൊലപാതകം: അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ്
ചാവക്കാട് നൗഷാദ് കൊലപാതക കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വം. എസ്.ഡി.പി.ഐ നേതൃത്വവും പൊലീസും കേസിൽ ഒത്തുകളിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. കൊലപാതകം നടന്ന് 22 ദിവസം പിന്നിട്ടു. രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസും തമ്മിലുള്ള ധാരണ മൂലമാണ് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് കോൺഗ്രസ് […]