കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊല്ലത്തും കാസര്‍കോടുമാണ് റെയ്ഡ് നടക്കുന്നത്. പ്രതികള്‍ക്ക് പ്രാദേശിക സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് നിഗമനം. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.
Related News
അമിത അളവിൽ ഉറക്ക ഗുളിക ഉപയോഗിച്ചു; അലൻ ഷുഹൈബ് ആശുപത്രിയിൽ
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതിയ ശേഷം ആത്മഹത്യക്ക് ശ്രമം.അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ബിഹാറില്‍ ജെ.ഡി.യു ആകെ നേടിയത് 43 സീറ്റ്: പ്രതാപം നഷ്ടപ്പെട്ട് നിതീഷ് കുമാര്‍
ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെഡിയു. നിതീഷിന്റെ തകർച്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ്. സംഘടന ശേഷിയോ, പ്രധാന ജാതിവിഭാഗങ്ങളുടെ പിന്തുണയോ ഇല്ലാഞ്ഞിട്ടും 15 വർഷം സുശാസൻ ബാബു അല്ലെങ്കിൽ വികസന നായകൻ എന്ന പേരില്‍ അധികാരത്തിലിരുന്നു നീതീഷ് കുമാർ. 20 ശതമാനത്തിൽ താഴെ വോട്ട് ഉണ്ടായിരുന്നപ്പോഴും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അക്കാലം മാറി. മറികടക്കാനാകാത്ത […]
സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ് കോടതി ഇന്ന് പരിഗണിക്കും
സാഹിത്യകാരന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. സിവിക് ചന്ദ്രനെതിരായ മറ്റൊരു ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍ കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി […]