ബിഷപ്പ് ഫ്രാങ്കോ മുളക്കല് പ്രതിയായ സ്ത്രീപീഡനക്കേസ് അന്വേഷിച്ച വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കി. ഇടുക്കിയിലേക്കായിരുന്നു ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയത്. കോട്ടയം ഡി.സി.ആര്.ബി ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് വിവാദമായിരുന്നു.
Related News
പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിഐക്കെതിരെ കേസ്
പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്സനിലിന് എതിരെയാണ് കേസ്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി പോക്സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ […]
ഫാത്തിമയുടെ മരണം; പിതാവ് വീണ്ടും ചെന്നൈയിൽ,മുഖ്യമന്ത്രിയെ കണ്ടേക്കും
മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ഫാത്തിമയുടെ പിതാവ് ലത്തീഫ് വീണ്ടും ചെന്നൈയിലെത്തി. നിലവിൽ കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെയും മുഖ്യമന്ത്രിയെയും കാണാനാണ് കുടുംബം എത്തിയത്. ഇന്നലെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട ശേഷമാണ് ബന്ധുക്കൾ ചെന്നൈയിലെത്തിയത്. കഴിഞ്ഞ ആഴ്ച ഫൊറൻസിക് വിഭാഗത്തിന്റെ സമൻസ് ലഭിച്ച പ്രകാരം എത്തിയ ഫാത്തിമയുടെ പിതാവ് ലത്തീഫും കുടുംബവും വീണ്ടും എത്തുന്നത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. നിലവിൽ കേസന്വേഷിയ്ക്കുന്ന സംഘത്തെ ഒരിയ്ക്കൽ കൂടി കാണും. […]
ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ
ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളിൽ പിഴയടക്കണം. നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ബ്രഹ്മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. രണ്ട് വേയ് ബ്രിഡ്ജുകളിൽ ഒന്ന് […]