തിരുവനന്തപുരം കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരമന സ്വദേശി അനന്ദു ഗിരീഷാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര് പൊലീസ് കസ്റ്റഡിയിലാണ്.കൊഞ്ചിറവിള സ്വദേശികളായ ബാലു, ശരത്ത്, ബനീഷ് ,ഷിബു, റോഷന്, സുമേഷ് എന്നിവരാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
Related News
ജാമ്യം റദ്ദാക്കണം: ശിവശങ്കറിന് ജാമ്യം നൽകിയതിനെതിരെ ഇ.ഡി സുപ്രീം കോടതിയിൽ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചു. ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സുപ്രിം കോടതിയെ സമീപിച്ചത് ജാമ്യത്തിൽ വിട്ടാൽ ശിവശങ്കർ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടോയെന്നാണ് പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. അത്തരമൊരു സാധ്യത പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാഹചര്യം വിലയിരുത്തി ചില കർശന വ്യവസ്ഥകൾ ചുമത്തുന്നത് ഒഴിവാക്കുകയും ചെയ്തു. രണ്ട് ബാങ്കുകളിലെ […]
ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ വർക്കല പാപനാശം
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ചും. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്.ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ കടൽത്തീരങ്ങൾ. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ ‘വര്‍ക്കല രൂപവത്കരണം’എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.ലോകമെമ്പാടുമുള്ള യാത്രാ പ്രേമികൾ വായനക്കാരായിട്ടുള്ള പ്രസിദ്ധീകരണമാണ് ലോൺലി പ്ലാനെറ്റ്. ഇന്ത്യയിൽ നിന്ന് മൂന്ന് […]
പന്നിയങ്കര ടോൾ വിഷയം; സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ
പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിന് മുന്നറിയിപ്പ്. മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹി ട്വന്റിഫോറിനോട് പറഞ്ഞു. പന്നിയങ്കര ടോൾ പ്ലാസയിലൂടെ സർവീസ് നടത്തുന്ന 150 ഓളം സ്വകാര്യ ബസുകൾകഴിഞ്ഞ 22 ദിവസമായി സർവീസ് നടത്തുന്നില്ല. ആ റൂട്ടിലെ ബസ് സർവീസുകളും, തൃശൂർ, പാലക്കാട് ബസുകളുടേയും സർവീസ് നിർത്തിയിട്ടും അധികൃതർ ചർച്ചയ്ക്ക് തയാറായില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹി പറഞ്ഞു. അതുകൊണ്ടാണ് മോട്ടോർ വാഹന പണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് […]