ജിഷ്ണു പ്രണോയ് വധക്കേസിലെ പ്രതി പി.കെ കൃഷ്ണദാസിനെ പുകഴ്ത്തി പി.കെ ശശി എം.എല്‍.എ. എതിര്‍പ്പുകളെ നേരിട്ട് മുന്നോട്ട് പോകാന്‍ കൃഷ്ണദാസിന് കഴിയും. മന്ദബുദ്ധികള്‍ക്ക് നേരെ ഒരു ആക്ഷേപവും ഉണ്ടാവില്ലെന്നും ശശി പറഞ്ഞു. പി.കെ ദാസ് മെഡിക്കല്‍ കോളജിലെ പരിപാടിക്കിടെയാണ് പി.കെ ശശി കൃഷ്ണദാസിനെ ന്യായീകരിച്ചത്.
Related News
ഡ്രൈവർ ക്ഷാമത്തിന് പിന്നാലെ ശമ്പളവുമില്ല; കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി രൂക്ഷം
ഡ്രൈവർ ക്ഷാമത്തിന് പിന്നാലെ ശമ്പളം മുടങ്ങിയതും കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്നലെ 300 ലേറെ സർവീസുകൾ മുടങ്ങി. മാനേജ്മെന്റിനെതിരെ തൊഴിലാളി സംഘടനകൾ സമരം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എംപാനൽ ജീവനക്കാരെ പിരിച്ച് വിട്ടതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായത്.ദിവസക്കൂലിക്ക് താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടും പ്രതിസന്ധി മറികടക്കാനായിട്ടില്ല. ഡ്രൈവർമാരില്ലാത്തതിനാൽ ഇന്നലെ മാത്രം 300ലേറെ സർവീസുകൾ റദ്ദാക്കി.കഴിഞ്ഞ ഒരാഴ്ചക്കിടെ 2500ലേറെ സർവീസുകളാണ് ഈ രീതിയിൽ മുടങ്ങിയത്. അവധി ദിവസമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിച്ചിരുന്നില്ല. ബുധനാഴ്ച […]
സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; മെയ് വരെ നീട്ടണമെന്ന് വിദഗ്ധസമിതി
സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി. സ്കൂൾ തുറക്കാൻ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്ധസമിതി ശിപാർശ ചെയ്തു. അധ്യാപകർ സ്കൂളുകളിലെത്താൻ നിർദ്ദേശം നൽകണമെന്നും ശിപാർശയിലുണ്ട്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ വൈകുന്നുവെങ്കിലും പാഠ്യപദ്ധതി ചുരുക്കരുത്. കുട്ടികൾക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി മാത്രമേ അധ്യയനവർഷം പൂർത്തിയാക്കാവൂ എന്നും സമിതി നിർദ്ദേശിക്കുന്നു. സ്കൂൾ എപ്പോൾ തുറക്കുന്നുവോ […]
ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കൂടുതൽ മുൻ അഡ്മിനിസ്ട്രേറ്റർമാർ
ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കൂടുതൽ മുൻ അഡ്മിനിസ്ട്രേറ്റർമാർ. ലക്ഷദ്വീപിലെ 5 മുൻ അഡ്മിനിസ്ട്രേറ്റർമാർ ചേർന്ന് രാഷ്ട്രപതിക്ക് കത്തെഴുതി. നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെയാണ് കത്ത്. ജഗദീഷ് സാഗർ ,വജഹത് ഹബീബുല്ല,രാജീവ് തൽവാർ,ആർ ചന്ദ്രമോഹൻ,ആർ സുന്ദർ രാജ് എന്നിവരാണ് കത്തെഴുതിയത്. ഉമേഷ് സൈഗാൾ ഐഎഎസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ കഴിഞ്ഞ 5 മാസത്തിനിടെ കൊണ്ടു വന്ന ജനവിരുദ്ധ പരിഷ്കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ […]