ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. വടകരയില്‍ പ്രവീണ്‍ കുമാറും സജീവ് മാറോളിയും പരിഗണനയിലുണ്ട്.
Related News
പ്രളയ ഫണ്ട് തട്ടിപ്പില്‍ രണ്ടാമത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ആദ്യ കേസില്‍ കുറ്റപത്രമായില്ല
എറണാകുളം ജില്ലയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കലക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാല്‍ സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യ കേസിൽ ആറ് മാസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പ്രളയ ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ നിധിയില്‍ നിന്ന് വ്യാജ രസീതുണ്ടാക്കി പണം തട്ടിയെടുത്ത രണ്ടാമത്തെ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രേഖകൾ സഹിതം 600 പേജുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് […]
ചുരുളി സിനിമയ്ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; സംവിധായകനും നടൻ ജോജു ജോർജിനും നോട്ടീസ്
ചുരുളി സിനിമയ്ക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി. ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യിൽ വന്നതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.
മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി
മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. മോൺസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിലും മോൻസൺ മാവുങ്കലിനെതിരെ നേരത്തെയും കേസ് എടുത്തിട്ടുണ്ട്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽവച്ച് 2019 ലാണ് പീഡനം നടന്നത്. മോൻസനെതിരെ […]