അരൂർ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാകുമെന്നും ഷാനിമോള്‍ പറഞ്ഞു.
Related News
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആള് മാറി ശസ്ത്രക്രിയ. ഏഴു വയസുകാരന്റെ മൂക്കിന് പകരം വയറിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗികളുടെ കയ്യിലെ ടാഗിലെ പേരില്‍ വന്ന സാമ്യമാണ് ആളു മാറാൻ കാരണമായതെന്നാണ് സൂചന . ഡോക്ടര്‍ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്കി. വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കുട്ടിക്ക് ഹെർണിയയുടെ ഭാഗമായി ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. മൂക്കിലെ ദശ മാറ്റാൻ കരുവാരക്കുണ്ട് സ്വദേശിയായ മറ്റൊരു കുട്ടിക്കും ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. ഇൗ […]
അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ നാവിസേന രക്ഷപ്പെടുത്തി
മത്സ്യബന്ധന ബോട്ട് മുങ്ങി കടലില്‍ വീണ അഞ്ച് മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി. കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാവിക സേനയുടെ ശാരദ എന്ന കപ്പലിലാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന മത്സ്യബന്ധന ബോട്ടാണ് ചോര്‍ച്ചയെ തുടര്‍ന്ന് മുങ്ങിയത്. കണ്ണൂര്‍ അഴീക്കോട് തുറമുഖത്തിനു 35 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് അപകടം ഉണ്ടായത്. അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ ജീവന്‍രക്ഷാ സാമഗ്രികളോ ബോട്ടില്‍ ഉണ്ടായിരുന്നില്ല. കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഐ.എന്‍.എസ് ശാരദയിലെ നാവികരാണ് […]
നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രമുയരും: അമിത് ഷാ
ന്യൂഡല്‍ഹി: അടുത്ത നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബി.ജെ.പി നേടിയെടുത്തു. നാലു മാസത്തിനുള്ളില്‍ അയോധ്യയില്‍ ആകാശംമുട്ടെ ഉയരത്തില്‍ ഒരു രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്ബാടും പ്രതിഷേധം കനക്കുമ്ബോഴാണ് അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗത്തില്‍ നിര്‍മിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന.