India

കൊവിഡ് : രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകം; പട്ടികയിൽ കേരളത്തിലെ ജില്ലകളും

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പട്ടികയിൽ തിരുവനന്തപുരവും എറണാകുളവുമുണ്ട്. ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ 35,000 ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 20,000 ന് മുകളിൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ പതിനായിരത്തിലേറെ പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലും കൊവിഡ് കേസകൾ ഉയരുന്നുണ്ട്. തിരുവനന്തപുരത്തെ ടിപിആർ ടിപിആർ 8% ആണ്. എറണാകുളത്ത് ടിപിആർ 6% ആണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് രൂക്ഷമായ 15 ജില്ലകളിൽ ഇരു ജില്ലകളെയും ഉൾപ്പെടുത്തിയത്.

ജില്ലാതതലത്തിലും സബ് ജില്ലാതലത്തിലും കൊവിഡ് കെയർ സെന്ററുകൾ അടിയന്തരമായി തുടങ്ങാൻ നിർദേശിച്ചുകൊണ്ട് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു.