India

യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണം : ഗവർണർ

തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. 

ബെൻസ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി.
വിവിഐപി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

അതേസമയം, ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കും. ഗവർണർക്കെതിരായ വിമർശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചർച്ച.

ഗവർണറേയും സർക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ഗവർണറും സർക്കാരും തമ്മിൽ ഒത്തു കളിക്കുക ആണെന്നും ബി ജെ പി ഇട നില നിൽക്കുന്നുവെന്നും പ്രതിപക്ഷം സഭയിലും ആരോപിക്കും.ലോകയുക്ത ഓർഡിനൻസിൽ ഒപ്പിട്ടതും, ഹരി എസ് കർത്തയുടെ നിയമനവും നയ പ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ പൊതു ഭരണ സെക്രട്ടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കും.

ഗവർണറോട് ഏറ്റു മുട്ടൽ വേണ്ടെന്നാണ് സിപിഐഎം നിലപാട് എങ്കിൽ ഗവർണർക്ക് എതിരെ കടുപ്പിക്കുന്ന സി പി ഐ സഭക്കുള്ളിലും നിലപാട് ആവർത്തിച്ചേക്കും. ഗവർണർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകം ആകും. എൽ ഡി എഫിലെ ഭിന്നത കൂടി മുതലാക്കാൻ ലോകയുക്ത ഓർഡിനൻസ് വിവാദം ആദ്യ ദിനം പ്രതിപക്ഷം അടിയന്തിര പ്രമേയം ആയി ഉന്നയിക്കും.