India

കെ.പി.സി.സി പുനഃസംഘടന: ജംബോ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് കെ. മുരളീധരന്‍

ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ച്‌ കെ. മുരളീധരന്‍ എം.പി. ജംബോ കമ്മിറ്റി രൂപീകരിക്കുന്നത് അംഗീകരിക്കരുത്. പട്ടികയെ കുറിച്ച്‌ രാഷ്ട്രീയ സമിതിയുമായും എം.പിമാരുമായും കൂടിയാലോചിച്ചില്ലെന്നും മുരളീധരന്‍ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുത്. നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഇത് പ്രതികൂലമായി ബാധിക്കും. തല്‍കാലികമായി നാമനിര്‍ദേശം ചെയ്യുന്നതാണ് ഗുണകരമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് നിലപാട് പ്രതികൂലമായി ബാധിച്ചെന്നും മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.