India National

എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുന്നു;

ആള്‍ക്കൂട്ട കൊലപാതകം പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ചു. ജാര്‍ഖണ്ഡ് അക്രമങ്ങളുടെയും ആള്‍കൂട്ട കൊലപാതകങ്ങളുടെയും ഫാക്ടറിയായി മാറിയെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

സബ്കാ സാത്, സബ്കാ വികാസ് നടപ്പിലാക്കണമെങ്കില്‍ രാജ്യത്ത് ജനങ്ങള്‍ ബാക്കിയുണ്ടാകണം. നിങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് സ്നേഹവും സഹവര്‍ത്തിത്വവും നിലനിന്നിരുന്ന പഴയ ഇന്ത്യ മതിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഗുലാം നബിയുടെ വിമര്‍ശനം.