India National

ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് മുതിർന്ന നേതാക്കൾ

ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ഒറ്റ സ്വരത്തിൽ മുതിർന്ന നേതാക്കൾ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനുള്ള പാക് തീരുമാനത്തോടായിരുന്നു നേതാക്കളുടെ പ്രതികരണം. നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനുള്ള നീക്കം നല്ലതല്ലെന്നും നേതാക്കൾ വ്യക്തമാക്കി.

ജമ്മു കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പൂർണമായും ഇല്ലാതാക്കാനാണ് പാകിത്സാന്റെ ഒരുക്കം. ഇതിന്റെ ആദ്യപടിയാണ് പാക് സുരക്ഷാ കൗൺസിലിലെ തീരുമാനങ്ങൾ. അതേസമയം ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താൻ ഇടപെടേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പ്രതികരണം.

നയതന്ത്രബന്ധം ഇല്ലാതാക്കുന്നത് പാകിസ്താന് തന്നെയാണ് തിരിച്ചടിയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു. നിലപാടില്ലായ്മയെ ആണ് പാക് നീക്കം വ്യക്തമാക്കുന്നതെന്ന് ബിജെപി നേതാവ് രാം മാധവ് കുട്ടിച്ചേർത്തു. ഇന്ത്യയെ സാരമായി ബാധിക്കില്ലെന്ന് പാകിസ്താനിലെ ഇന്ത്യൻ മുൻ ഹൈക്കമ്മീഷ്ണർ ടി.സി.എ രാഘവൻ വ്യക്തമാക്കി.