കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും അന്യായ തടവുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍, സയ്യിദ് മുഹമ്മദ് അലീം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
വ്യവസായിയായ ഭര്‍ത്താവിനെ അന്യായ തടവിലിട്ടെന്നാരോപിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി കശ്മീര്‍ സ്വദേശിനി ആസിഫ മുബീന്‍ സമര്‍പ്പിച്ച ഹരജിയിലും ഇന്ന് കോടതി വാദം കേള്‍ക്കും. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഢി, ബി ആര്‍ ഗവായ് എന്നിവരാണ് ബഞ്ചിലുള്ളത്.