കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനമായി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണം നീക്കുക. കശ്മീരില്‍ തടവിലുള്ള നേതാക്കളെ ഉപാധിരഹിതമായി വിട്ടയച്ചാലേ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകൂവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടുള്ള വിയോജിപ്പ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞെന്നും ഫറൂഖ് അബ്ദുല്ല പ്രതികരിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/kasmeer6.jpg?resize=1200%2C600&ssl=1)