കർണാടകയിൽ ബി.എസ് യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. 17 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര എം.എല്‍.എ നാഗേഷും മന്ത്രിയായി അധികാരമേറ്റു. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ചകൾക്ക് ശേഷമാണ് കർണാടകയിൽ മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്. ഇന്ന് രാവിലെ 10.30 മുതൽ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ വാജു ഭായി വാല സത്യവാചകം ചൊല്ലി കൊടുത്തു.
ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ ഗോവിന്ദ് മുക്തപ്പ, കെ.എസ്. ഈശ്വരപ്പ, ആർ.അശോക, ജഗദീഷ് ഷെട്ടാർ, ശ്രീനിവാസ പൂജാരി തുടങ്ങിയവർ സഭയിലുണ്ട്. കുമാരസ്വാമി മന്ത്രിസഭയിൽ നിന്ന് ബി.ജെ.പിയിലെത്തിയ സ്വതന്ത്രൻ എച്ച്. നാഗേഷും മന്ത്രിയായി. മറ്റൊരു സ്വതന്ത്രനായ ആർ.ശങ്കറിനെ പരിഗണിച്ചില്ല. ബി.ജെ.പിയിലേക്ക് മാറ്റിയത് തെറ്റായി എന്നായിരുന്നു ശങ്കറിന്റെ പ്രതികരണം.