പ്രളയ ദുരിതത്തില്‍ കർണാടക-മഹാരാഷ്ട്ര അതിർത്തി മേഖലകള്‍. കര്‍ണാടകയില്‍ 40 പേരും മഹാരാഷ്ട്രയില്‍ 30 പേരും ഗുജറാത്തില്‍ 31 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കനത്ത മഴ നിലച്ചെങ്കിലും ഒറ്റപ്പെട്ടമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കർണാടകത്തിൽ പ്രളയ ദുരിതം തുടരുകയാണ്. അഞ്ചുലക്ഷത്തോളം പേരെ രക്ഷപ്പെടുത്തി. 1168 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂന്നു ലക്ഷത്തി 28,000 പേര് കഴിയുന്നുണ്ട്. 17 ജില്ലകളിലെ 2028 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. നാലര ലക്ഷം ഹെക്ടർ കൃഷി നശിച്ചു. മുപ്പതിനായിരത്തിലധികം വീടുകൾ തകർന്നു. പ്രളയ ബാധിത പ്രദേശങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി യെദ്യൂരപ്പയും സന്ദര്‍ശിച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലീ, കോഹ്ലാപ്പുർ എന്നിവിടങ്ങളിലും സമാന അവസ്ഥയാണ്. അഞ്ചു ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. രണ്ടു ലക്ഷം പേര് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്. വനമേഖലകളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. കടലില്‍ പോയ മത്സ്യബന്ധന ബോട്ട് മുങ്ങിയും കെട്ടിടം തകര്‍ന്നുമാണ് മരണമേറെയും ഉണ്ടായത്. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരിനാഥ് ഹൈവെ അടച്ചു. ചമോലിയില്‍ വീടുകള്‍ തകര്‍ന്നു.