കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
കര്‍ണാടക കാലുമാറ്റക്കേസുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ശക്തമായ വാദപ്രതിവാദം നടന്നു. രാജിയിൽ തീരുമാനം എടുക്കാത്ത സ്പീക്കറെ കോടതിയില്‍ ഹാജരാക്കണമെന്നും സ്പീക്കർക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നും വിമത എം.എല്‍.എമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണ ഘടനയുടെ 190 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട കേസാണെന്നും സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സ്പീക്കറുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രിം കോടതി കൈ കെട്ടി ഇരിക്കണമെന്നാണോ വാദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.