കർണാടക രാഷ്ട്രീയ പ്രതിസന്ധിക്കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ . വിശ്വാസ വോട്ട് നടന്ന പശ്ചാത്തലത്തിൽ സ്വതന്ത്ര എം.എൽ.എ മാർ ഹരജി പിൻവലിക്കാൻ അനുമതി തേടും. ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് അനുവദിച്ച് ഉത്തരവിറക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തയ്യാറായിരുന്നില്ല. സ്പീക്കർക്കായി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‍വിയും വിമത എം.എൽ.എമാരുടെ അഭിഭാഷകൻ മുകുൾ റോത്തകിയും കോടതി മുറിയിൽ ഹാജരായാലേ ഉത്തരവ് പറയൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഇരുവരും ഇന്ന് ഹാജരായേക്കും.
