കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ബിനാമി പണമുപയോഗിച്ച് കൊച്ചിയിലും ബിസിനസുള്ളതായി കണ്ടെത്തൽ.വിദേശത്തേക്ക് കടന്ന പ്രതി കിരൺ കൊച്ചിയിൽ ബിനാമി പണമുപയോഗിച്ച് ബിസിനസ് നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂളെക്സ് എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങളുടെ കമ്പനിയാണ് പ്രതികൾ നടത്തിയിരുന്നത്. ബിജു കരീമിന്റെ ബിനാമി പണമാണ് ഇതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 44 ആധാരങ്ങൾ വച്ച് പ്രതികൾ 23 കോടി രൂപ കൊച്ചിയിൽ എത്തിച്ചിരുന്നു. ഈ പണം ഉപയോഗപ്പെടുത്തിയായിരുന്നു ബിസിനസ് ആരംഭിച്ചത്. കരുവന്നൂർ സർവീസ് സഹകരണ […]
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂർ എംപിയുടെ ട്വീറ്റ്. ബിജെപി നേതാവ് ശോഭ കരന്ദലജെ ട്വിറ്ററിൽ പങ്കുവെച്ച മോദിയുടെ കൈ പിടിച്ച് നടക്കുന്ന കുട്ടിയായ രാമന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമർശനം. അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ശോഭ കരന്ദലജെയുടെ ട്വീറ്റ്. ”സ്നേഹിക്കാൻ പഠിച്ചിട്ടില്ല, ത്യാഗവും പഠിച്ചിട്ടില്ല, കരുണ പഠിച്ചിട്ടില്ല, പ്രതിപത്തിയും പഠിച്ചിട്ടില്ല.. രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ നിങ്ങള്‍ […]
നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എതാണ്ടെല്ലാ ചെടികളും മരങ്ങളും വിളകളും ഇവക്ക് ആഹാരമാകാറുണ്ട്… രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളാണ് പൊടുന്നനെയുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുന്നത്. കാഴ്ച്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, […]