India

”രാജ്യത്തെ ലക്ഷക്കണക്കിന്‌ പൗരന്‍മാര്‍ക്ക്‌‌ അവരുടെ മൗലികാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല”: ജസ്റ്റിസ്‌ രമണ

വലിയ ജനാധിപത്യ രാജ്യമാണ്‌ ഇന്ത്യയെങ്കിലും രാജ്യത്തെ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ അവരുടെ മൗലികാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ്‌ എന്‍.വി രമണ. സ്വാതന്ത്ര്യം ലഭിച്ച്‌ 74 വര്‍ഷം പിന്നിടുമ്പോഴും രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങളൊന്നും തന്നെ മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ 25ാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രമണ.

എസ്‌.എ ബോബ്‌ഡെയ്‌ക്ക്‌ ശേഷം ചീഫ്‌ ജസ്‌റ്റിസ്‌ സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്ന വ്യക്തിയാണ്‌ ജസ്റ്റിസ്‌ എന്‍.വി രമണ.

ലക്ഷക്കണക്കിന്‌ പൗരന്‍മാര്‍ക്ക്‌ നിയമപരിരക്ഷ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്രവും, നീതി നിഷേധവുമാണ്‌ ഇന്ന്‌ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി. പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ആധുനിക ഇന്ത്യയെക്കുറിച്ചുളള സ്വപ്‌നങ്ങള്‍ അന്താരാഷ്ട്രവേദികളില്‍ നാം പങ്കുവെയ്‌ക്കുന്നു. പൗരന്‍മാര്‍ക്ക്‌ നീതി ലഭിക്കാന്‍ അഭിഭാഷകര്‍ കൂടുതല്‍ പരിശ്രമിക്കണമെന്നും ജസ്റ്റിസ്‌ രമണ പറഞ്ഞു.