ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രിക്ക് സ്ഥലം മാറ്റിയത് രാജ്യത്തിന് നാണക്കേടാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ഈ സ്ഥലം മാറ്റം അത്ഭുതപ്പെടുത്തുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെയാണ് ഹരജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത്.