India National

സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി

സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. കൂടാതെ സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ പ്രായം 57 ആക്കണമെന്നാണ് ബിബിന്‍ റാവത്ത് പറയുന്നത്. ചെലവ് കുറക്കുന്നതിനായാണ് പദ്ധതി.

കഴിവുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയത്താണ് സൈനികരുടെ വിരമിക്കല്‍ എന്നാണ് സൈനിക മേധാവിയുടെ അഭിപ്രായം. സാങ്കേതിക വിദഗ്ധരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി രംഗത്തെത്തി. സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന മറുപടിയാണിതെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമെന്നും ആന്റണി പറഞ്ഞു.