ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ എ.ബി.വി.പി മുൻ നേതാവ് അറസ്റ്റിൽ. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാർഥിയാണ് അറസ്റ്റിലായത്. രണ്ടാം യോഗി ആദിത്യനാഥ് എന്നാണ് രാഘവേന്ദ്ര സ്വയം വിശേഷിപ്പിക്കുന്നത്. വസ്ത്രധാരണവും യോഗിക്ക് സമാനമാണ്.
രാഘവേന്ദ്ര ഹോസ്റ്റല്‍ മുറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടി ബഹളം വെച്ചതോടെ സുരക്ഷാ ജീവനക്കാര്‍ രാഘവേന്ദ്രയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി രാഘവേന്ദ്രയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നേരത്തെ നിരവധി പെൺകുട്ടികൾ രാഘവേന്ദ്രക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ 354, 323 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.