ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇടത്, എ.ബി.വി.പി, എന്‍.എസ്.യു – എം.എസ്.എഫ് സഖ്യം, ബാപ്സ -ഫ്രട്ടേണിറ്റി സഖ്യം എന്നിങ്ങനെ ചതുഷ്കോണ മത്സരമാണ് ഇത്തവണയും. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥികളായ ബാപ്സ – ഫ്രട്ടേണിറ്റി സഖ്യത്തിന്റെ വസീം ആര്‍.എസും എ.ബി.വി.പിയുടെ ശബരീഷ് പി.എയുമാണ് സുപ്രധാന പദവിയിലേക്ക് മത്സരിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍. 8-നാണ് ഫലപ്രഖ്യാപനം.
SFI, ഐസ, AISF, DSF എന്നിവര്‍ പതിവുപോലെ സഖ്യമായാണ് മത്സരിക്കുന്നത്. ഐഷ ഘോഷാണ് ഇടത് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. വൈസ് പ്രസിഡന്‍റായി സാകേസ് മൂണ്‍, ജനറല്‍ സെക്രട്ടറിയായി ചന്ദ്രയാദവ്, ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ഡാനിഷ് എന്നിവരും മത്സരിക്കുന്നു. ഇടത് സഖ്യത്തില്‍ 2016 മുതല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഇത്തവണ മത്സരിക്കുന്നത്.
എ.ബി.വി.പിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി മനീഷ് ജാൻഗിഡ്, വൈസ് പ്രസിഡന്റായി ശ്രുതി അഗ്നിഹോത്രി, ജനറൽ സെക്രട്ടറിയായി സബരീഷ് പിഎ, ജോയിന്റ് സെക്രട്ടറിയായി സുമന്ദ കുമാർ സാഹു എന്നിവരാണ് മത്സരരംഗത്തുള്ളത്. ബാപ്സ ഫെര്‍ട്ടേണിറ്റി സഖ്യത്തിന്റെ ജിതേന്ദ്ര സുന,ആര്‍.ജെ.ഡിയുടെ പ്രിയങ്ക ഭാരതി, സ്വതന്ത്രനായരാഘവേന്ദ്ര മിശ്ര, എന്‍എസ്യു എംഎസ്എഫ് സഖ്യത്തിന്റെ പ്രശാന്ത് കുമാര്‍ എന്നിവരാണ് പ്രസിഡന്റ് പദവിലേക്ക് മത്സക്കുന്ന മറ്റുള്ളവര്‍.
ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥികളായ ബാപ്സ ഫ്രട്ടേണിറ്റി സഖ്യത്തിന്റെ വസീം ആര്‍എസും എ.ബി.വി.പിയുടെ സബരീഷിനും പുറമെ കൌണ്‍സിലര്‍ പോസ്റ്റിലേക്ക് മത്സരിക്കുന്ന 5 പേരടക്കം 7 മലയാളി വിദ്യാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്.