India

ജെറ്റ് എയർവേസ് യാത്രാ സേവനങ്ങൾ അടുത്ത വർഷം മുതൽ പുനരാരംഭിക്കും

പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ജെറ്റ് എയർവേസ് തിരികെയെത്തുന്നു. അടുത്ത വർഷാരംഭം മുതൽ ജെറ്റ് എയർവേസിൻ്റെ ആഭ്യന്തര സർവീസുകൾ ആരംഭിക്കും. ജെറ്റ് എയർവേസിനെ ഏറ്റെടുത്ത ജലൻ കർലോക്ക് കൺസോർഷ്യമാണ് ഇക്കാര്യം അറിയിച്ചത്. 2019 ഏപ്രിലിലാണ് ജെറ്റ് എയർവേസ് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചത്. വൻ സാമ്പത്തിക പ്രതിസന്ധിലായിരുന്ന വിമാന കമ്പനി പണം സമാഹരിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സർവീസുകൾ നിർത്തിവെച്ചത്. (Jet Airways resume operations)

സർവീസ് പുനരാരംഭിക്കുമ്പോൾ ന്യൂ ഡൽഹിയിൽ നിന്ന് മുംബൈ വരെയാവും ആദ്യ യാത്ര. രാജ്യാന്തര സർവീസുകൾ അടുത്ത വർഷം അവസാന പകുതിയിൽ ആരംഭിക്കും. മൂന്ന് വർഷം കൊണ്ട് 50 വിമാനങ്ങളും അഞ്ച് വർഷത്തിനിടെ 100 വിമാനങ്ങളും സ്വന്തമാക്കണമെന്നാണ് കൺസോർഷ്യത്തിൻ്റെ തീരുമാനം. ഡൽഹിയിലാവും കമ്പനിയുടെ പുതിയ ഹെഡ്ക്വാർട്ടേഴ്സ്. ഗുഡ്ഗാവിൽ കോർപ്പറേറ്റ് ഓഫീസ്. ഗ്ലോബൽ വൺ ഓഫീസ് മുംബൈയിലെ കുർളയിൽ സ്ഥാപിക്കും. നിലവിൽ 150ലധികം തൊഴിലാളികൾ ജെറ്റ് എയർവേസിലുണ്ട്. 1000 തൊഴിലാളികളെ കൂടി ഉടൻ നിയമിക്കുമെന്നും കൺസോർഷ്യം അറിയിച്ചു.

മ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ സമരം പ്രഖ്യാപിച്ചതും 8000 കോടി രൂപയുടെ കടം നിലനിൽക്കുന്നതുമാണ് കമ്പനിയെ പ്രതിരോധത്തിലാക്കിയത്. കുടിശിക തീർക്കാതായതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ധനം നൽകുന്നത് അവസാനിപ്പിച്ചിരുന്നു.