ജെറ്റ് എയര്‍വെയ്സിന്റെ ഡെപ്യൂട്ടി സി.ഇ.ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് അഗര്‍വാളിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ 17 മുതല്‍ ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
Related News
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ ഉള്‍പ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടു
കശ്മീര്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രം സൈന്യം വളഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സൈനിക മേജറുമുണ്ട്. നാല് ദിവസം മുമ്പാണ് പുല്‍വാമയില്‍ സി.ആര്.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. അന്ന് 40 ജവാന്മാര് വീരമൃത്യു വരിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയത്. അതേസമയം പുല്‍വാമയിലെ സി.ആര്.പി.എഫ് ജവാന്മാരുടെ യാത്രയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം അറിയിച്ചു. വ്യോമമാര്‍ഗം […]
അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല; കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അന്തര്‍സംസ്ഥാന യാത്രകള്‍ക്കോ, സാധന സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനോ വിലക്കുകളില്ലെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. പരിശോധനയിലും കോവിഡ് കേസുകള്‍ കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് […]
ഭിന്നതകള്‍ക്കിടെ യോഗം; സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി ഇന്ന്
ഡല്‍ഹി അതിര്‍ത്തികളിലെ സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ ശക്തമാക്കുന്നതിനിടെ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും. സിംഗുവിലാണ് കോര്‍ കമ്മിറ്റി യോഗം ചേരുന്നത്. നാല്പത് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ഡിസംബര്‍ നാലിന് ചേരാനിരിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ചേരുന്നതിന്റെ അജണ്ട സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളാണ് ഇന്ന് യോഗത്തിലുണ്ടാകുക. കര്‍ഷക സമരത്തിന്റെ ഭാഗമായി മൂന്ന് വിഷയങ്ങള്‍ സംബന്ധിച്ച് അടിയന്തര തീരുമാനം കര്‍ഷക സംഘടനകള്‍ക്ക് സ്വീകരിക്കേണ്ടതുണ്ട്. പഞ്ചാബില്‍ നിന്നുള്ള […]