ജമ്മു കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരൻ, 2018 മുതൽ ഷോപ്പിയാനിലും കുൽഗാമിലും സജീവമായ പാകിസ്താൻ പൗരനായ ബാബർ ആണെന്ന് തിരിച്ചറിഞ്ഞതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (കശ്മീർ) വിജയ് കുമാർ അറിയിച്ചു. ഒരു റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ എന്നിവ ഭീകരനിൽ നിന്ന് കണ്ടെടുത്തതായി ഐജിപി പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ പരിവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഇന്ത്യൻ സൈന്യത്തിന്റെയും ജെ-കെ പൊലീസിന്റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്. രക്ഷാസേന വീടുതോറുമുള്ള തെരച്ചിൽ നടത്തുകയാണ്.
Related News
രാജ്യത്ത് ഭീതിയുണര്‍ത്തി യെല്ലോ ഫംഗസ്; ആദ്യമായി കണ്ടെത്തിയത് യുപിയില്‍
കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനങ്ങളും രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു. യെല്ലാ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് സാധാരണയായി കാണപ്പെടുക. ആദ്യമായാണ് യെല്ലോ ഫംഗസ് രാജ്യത്ത് മനുഷ്യരില്‍ കാണുന്നതെന്ന് ഡോക്ടര്‍ ബിപി ത്യാഗി പറഞ്ഞു. എന്‍ഡോസ്കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്‍ക്ക് നല്കുന്ന മരുന്നായ ആംഫോട്ടെറിമിസിന്‍ […]
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി
ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്. മഹാരാഷ്ട്രയിൽ മാത്രം 32 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ – പാക് അതിർത്തി ഇന്ത്യ അടച്ചു. രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി. മഹാരാഷ്ട്രയിൽ മാത്രം 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ – പാക് അതിർത്തി ഇന്ത്യ അടച്ചു. 14 സംസ്ഥാനങ്ങളിലായി 110 പേർക്കാണ് ഇന്ത്യയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ […]
വിവാഹ ചടങ്ങിനിടെ അപകടം: തമിഴ്നാട്ടിൽ തിളച്ച രസത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 കാരനായ യുവാവ് തിളച്ച രസത്തിൽ വീണ് മരിച്ചു. മിഞ്ഞൂരിലെ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു അപകടം. കല്യാണമണ്ഡപത്തിൽ രസം തിളപ്പിക്കുന്ന പാത്രത്തിലേക്ക് 21 കാരൻ അബദ്ധത്തിൽ വീഴുകയായിരുന്നു. എന്നൂരിനടുത്തുള്ള അത്തിപ്പട്ട് പുതുനഗർ സ്വദേശി വി സതീഷ് ആണ് മരിച്ചത്. കൊരുക്കുപേട്ടയിലെ ഒരു സ്വകാര്യ കോളജിൽ അവസാന വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്ന സതീഷ്, ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനായി എത്തിയതായിരുന്നു ഇയാൾ. […]