India

ജമ്മു കാശ്മീരിൽ ഭീകരാക്രമണം; അപ്നി പാർട്ടി നേതാവിനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി

ജമ്മുകശ്മീരിലെ കുൽഗാമിൽ വീണ്ടും ഭീകരാക്രമണം.അപ്നി പാർട്ടി നേതാവ് ഗുലാം ഹസൻ ലോണിനെയാണ് ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. തെക്കൻ കശ്മീരിലെ ദേവ്സറിലാണ് സംഭവം. പത്ത് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയ പ്രവർത്തകനാണ് ഗുലാം ഹസൻ.

സംഭവത്തിൽ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവടക്കം ഭകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.സ്ഥലത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി, ഏഴ് മാസങ്ങള്‍ക്ക് ശേഷം 2020 മാര്‍ച്ചിലാണ് ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി രൂപീകരിച്ചത്. മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡി)യുടെ മുന്‍ നേതാവാണ് അല്‍ത്താഫ് ബുഖാരി.