ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജമ്മുവിലെ തിരക്കേറിയ ഇടങ്ങളിലൊന്നാണ് ബസ് സ്റ്റാന്‍ഡും സമീപത്തെ മാര്‍ക്കറ്റും. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനടിയിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. 11.45 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ജമ്മു ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുന്‍പും ഗ്രനേഡ് സ്ഫോടനം ഉണ്ടായിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയതിന്‍റെ ഭാഗമായി ബസ്‍ സ്റ്റാന്‍ഡിലും സുരക്ഷാ ക്രമീകരണം വര്‍ധിപ്പിച്ചിരുന്നു.