India

ഭീകരതയെ ന്യായികരിക്കരുത്; ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് യു എൻ രക്ഷാസമിതിയിൽ ഇന്ത്യ

ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് യു എൻ രക്ഷാസമിതിയിൽ ഇന്ത്യ. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി. ഭീകരത ഏത് രൂപത്തിലായാലും ന്യായികരിക്കരുത് എന്ന് ഡോ എസ് ജയശങ്കർ. ഭീകര വിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഭീകരർക്ക് താവളം ഒരുക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇന്ത്യ.

ജെയിഷെ- ഇ മുഹമ്മദും ലഷ്ക്കർ ഇ- ത്വയിബയും അഫ്ഗാനിസ്ഥാനിലും സജീവമാണെന്നും ഐഎസ് ഇന്ത്യയുടെ അയൽപക്കത്ത് വരെ എത്തിയെന്നും ജയശങ്കർ രക്ഷാസമിതിയിൽ പറഞ്ഞു.

പാകിസ്ഥാനെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി ഭീകരവാദത്തെ ന്യായീകരിക്കരുതെന്നും ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വിമർശിച്ചു. താലിബാൽ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയിൽ കടുത്ത ആശങ്കയും രക്ഷാ സമിതിയിൽ ഇന്ത്യ അറിയിച്ചു. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഇന്ത്യ യുഎന്നിൽ ആവശ്യപ്പെട്ടു.