ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ഇന്ന് അധികാരമേൽക്കും. വിജയവാഡയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ.നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. വിഭജനത്തിന് ശേഷമുള്ള ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായാണ്, വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ നാൽപ്പത്തിയാറുകാരൻ ജഗൻ അധികാരമേൽക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. മന്ത്രിസഭ വിപുലീകരണം ജൂൺ ഏഴിന് നടക്കാനാണ് സാധ്യത. 175 അംഗ നിയമസഭയിൽ 151 പേരുടെ പിന്തുണയോടെയാണ് വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/jagan-reddy-to-be-sworn-in-andhra-pradesh-cm-thursday.jpg?resize=1200%2C600&ssl=1)