India National

സാഭിമാനം ഇന്ത്യ; എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്‌ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപണം ചെയ്തത്. 

500 കിലോ വരെയുള്ള ഉപഗ്രഹങ്ങളെ ദൗത്യത്തിന്റെ ഭാഗമായി അയയ്ക്കാന്‍ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത്. ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ എസ്എസ്എല്‍വി അനുയോജ്യമാണ്.

ദൗത്യം വാണിജ്യവിക്ഷേപണ രംഗത്തെ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7ന് നടന്ന എസ്എസ്എല്‍വി ദൗത്യം പരാജയപ്പെട്ടിരുന്നു. വളര്‍ന്നുവരുന്ന ചെറുകിട, സൂക്ഷ്മ, ഉപഗ്രഹ വാണിജ്യ വിപണി പിടിച്ചെടുക്കാന്‍ വികസിപ്പിച്ചതാണ് എസ്എസ്എല്‍വി.