India National

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഒമ്പത് ഇന്ത്യക്കാര്‍ക്ക് മോചനം

ഇറാന്‍ പിടിച്ചടുത്ത എണ്ണക്കപ്പലിലെ 12 ഇന്ത്യക്കാരില്‍ 9 പേരെ മോചിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഈമാസം ആദ്യ വാരം പിടിച്ച ‘എം.ടി.റിയ’ എന്ന കപ്പലിലുണ്ടായിരുന്നവരെയാണ് മോചിപ്പിച്ചത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന ബ്രിട്ടീഷ് എണ്ണ കപ്പലായ സ്‌റ്റെനോ എംപരോയിലെ മലയാളികള്‍ അടങ്ങുന്ന 18 പേരുടെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിലുള്ള 24 ഇന്ത്യക്കാരും മോചനം കാത്ത് കഴിയുകയാണ്.