ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി പി. ചിദംബരം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം നാളെയും തുടരും. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തിന് ചിദംബരം മറുപടി സമര്‍പ്പിച്ചു.
Related News
മോദിയെ പുറത്താക്കാന്‍ വാജ്പേയ് തീരുമാനിച്ചിരുന്നു; തടഞ്ഞത് അദ്വാനി- വെളിപ്പെടുത്തല്‍
2002 ലെ ഗോദ്ര കലാപത്തിന് പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അന്ന് വാജ്പേയിയെ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ പിടിവാശി ആയിരുന്നു. ബി.ജെ.പി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിസഭയില്‍ നിന്നും താന്‍ രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കിയതോടെയാണ് മോദിയെ പുറത്താക്കാനുള്ള തീരുമാനത്തില്‍ നിന്ന് വാജ്പേയ് പിന്നോട്ടുപോയതെന്നും സിന്‍ഹ പറയുന്നു. ”ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് ശേഷം […]
9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധിയാണ്. മഴ കുറവുണ്ടെങ്കിലും മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധിയെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി […]
കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി
കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി. കോട്ടയത്ത് നടന്ന സമവായ ചര്‍ച്ചയും പരാജയപ്പെട്ടു. സഭാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിളിച്ച യോഗത്തിന് ജോസ് കെ.മാണി വിഭാഗം നേതാക്കള്‍ എത്തിയില്ല. ചെയര്മാന് സ്ഥാനം വിട്ട് നല്‍കിക്കൊണ്ടുള്ള ഒത്ത് തീര്‍പ്പ് വേണ്ടെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പാര്‍ലമെന്ററി യോഗം ഉടന്‍ വിളിക്കാന്‍ പിജെ ജോസഫും തീരുമാനിച്ചു. തര്‍ക്കം രൂക്ഷമാകുന്നതിനിടെയിലാണ് സി.എഫ് തോമസിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ അവസാനവട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നിശ്ചയിച്ചത്. എന്നാല്‍ ജോസഫ് വിഭാഗം നേതാക്കളായ പി.ജെ ജോസഫും […]